ബെംഗളൂരു: തെരുവു നായ്‌ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങൾക്കായി ഓൺലൈൻ സേവനം വികസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബൊമ്മൈ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. മൃഗ സ്‌നേഹികൾക്ക് പേര് രജിസ്റ്റർ ചെയ്ത് നായ്‌ക്കളെ ദത്തെടുക്കാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ
നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനറ്റിക് റിസോഴ്സസ് (എൻബിഎജിആർ) മുധോൾ ഹൗണ്ട് ഡോഗ് ബ്രീഡിനെ ഇന്ത്യൻ നാടൻ ഇനമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഇനത്തെ വികസിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായി മൃഗക്ഷേമ ബോർഡിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ ചികിത്സയ്‌ക്കായി ബെംഗളൂരുവിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളും ആരംഭിക്കും.
Comments