ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നിന്ന് പുറപ്പെട്ട 12 ചീറ്റകൾ ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനതാവളത്തിലെത്തി. ഇന്ത്യ – ദക്ഷിണാഫ്രിക്ക സർക്കാരുകൾ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ റീ ഇൻട്രൊഡക്ഷൻ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇനി ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കെത്തിക്കും.
വംശനാശം നേരിടുന്ന ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മധ്യപ്രദേശ് മുഖ്യ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നന്ദി അറിയിച്ചു. 12 ചീറ്റകളെ പുനരധിവസിപ്പിക്കുന്നതോടുകൂടി കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ എണ്ണം 20 ആകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് വിമാനത്താവളത്തിൽ നിന്ന് സി -17 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടത് . ചീറ്റകൾ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കുനോ നാഷണൽ പാർക്കിലെ ചീറ്റ പ്രോജക്ട് മേധാവി യാദവ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ ചീറ്റകളുടെയും വന്യജീവികളുടെയും എല്ലാവിധത്തിലുള്ള സംരക്ഷണവും ഉറപ്പു നൽകുന്നു. മനുഷ്യ വന്യജീവി സംഘർഷം ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട് . കൂടാതെ ചീറ്റകളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിപ്പിക്കാനും ധാരണാപത്രം ഉറപ്പ് നൽകുന്നു.
















Comments