ന്യൂഡൽഹി: ഛത്രപതി ശിവജി മഹാരാജിന്റെ 391-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ധീരതയും സദ്ഭരണത്തിന് ഊന്നൽ നൽകിയ പ്രവര്‍ത്തനവും എല്ലാവർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
“ഛത്രപതി ശിവജി മഹാരാജിന്റെ ജന്മദിനത്തിൽ ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ ധീരതയും സദ്ഭരണത്തിന് ഊന്നൽ നൽകിയ പ്രവര്‍ത്തനവും ഞങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.”
അതേസമയം ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവജി മഹാരാജാവ് എന്ന ഛത്രപതി ശിവജി ഭോസലെ. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാലും ഒരു സംശയവും കൂടാതെ ഛത്രപതി ശിവജി ഭോസലെയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.
Comments