ന്യൂഡൽഹി : ക്വാഡ് രാഷ്‌ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം അടുത്തമാസം നടക്കും. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമായിരിക്കും യോഗം നടക്കുക. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജാപ്പനീസ് വിദേശകാര്യമന്ത്രി യോഷിമാസാ ഹയാക്ഷി, യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവർ തമ്മിൽ മാർച്ച് മൂന്നിന് ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തുക.
മാർച്ച് ഒന്ന് രണ്ട് തിയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യുഎസ് വിദേശകാര്യ സെക്രട്ടറിയും പങ്കെടുക്കും. യോഗത്തിൽ റഷ്യൻ ചൈനീസ് പ്രതിനിധികളുമായും ഇവർ സംവദിക്കും. ഇന്തോ- പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെക്കുറിച്ച് ക്വാഡ് രാഷ്‌ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തും. ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾക്ക് അന്തിമരൂപം നൽകും. മാർച്ച് എട്ടിന് നടക്കുന്ന ഉഭയകക്ഷി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ ഉയർത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്റണിയും തമ്മിൽ ചർച്ച നടത്തും.
വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ വിദേശ സന്ദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
















Comments