ന്യൂഡൽഹി: മഴ മാറിയതോടെ ഉത്തരേന്ത്യ കടുത്തചൂടിന്റെ പിടിയിലമർന്നു. ഷിംല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പകൽസമയത്ത് താപനില ഉയർന്നു തന്നെയാണ്. എൻസിആർ മേഖലയിൽ ഇന്നലെ ഏറ്റവും ഉയർന്ന താപനില 29.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ മേഖലയിൽ മഴ പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്ന് താപനില 11.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഷിംലയിലും പകൽ സമയത്ത് ചൂട് കൂടുകയാണ്. ഷിംലയിൽ ഇന്നലെ താപനില 14.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഡൽഹിയിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. മഴ പെയ്യാതെ 95 ശതമാനമാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഇന്ന് ഏറ്റവും ഉയർന്ന ചൂട് 31 ഡിഗ്രി വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാനത്ത് അടുത്ത കുറച്ച് ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് ഉയരും. ഇത് പരമാവധി 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
















Comments