ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റിൽ രണ്ടാം മത്സരവും സ്വന്തമാക്കി ഇന്ത്യ. നിലവിൽ രണ്ടാം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ 6 വിക്കറ്റ് വിജയം. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയുടെ രണ്ട് മത്സരങ്ങളും ഇന്ത്യ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലും ഇന്ത്യ ഇടം നേടി.
പരമ്പരയുടെ രണ്ടാം വിജയത്തിലും എടുത്ത് പറയേണ്ടത് ഇന്ത്യൻ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിന്റെയും രവിന്ദ്ര ജഡേജയുടെയും പ്രകടനങ്ങളാണ്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലെ ഇന്ത്യയുടെ പോയിന്റ് നിലയിലും വ്യത്യസം വന്നിരിക്കുകയാണ്. ഇന്ന് രാവിലെ ആരംഭിച്ച രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിന്റെയും രവിന്ദ്ര ജഡേജയുടെയും പ്രകടനങ്ങളാണ് പരമ്പരയുടെ പ്രധാന ആകർഷണം. പോയിന്റ് നിലയിലും വ്യത്യസം വന്നു. സിപ്ന്നർ ടീം മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. 113 റൺസിന് ഒസ്‌ട്രേലിയ കീഴടങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 115 എന്ന വിജയലക്ഷ്യത്തിലേക്കത്തി.
ബോർഡർ ഗവാസ്‌കർ പരമ്പരയിൽ ഇന്ത്യൻ ടീം പല ചരിത്ര നേട്ടങ്ങളും നേടി. ഒസ്‌ട്രേലിയക്കെതിരെ 100 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമായും ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ ബൗളറെന്ന നേട്ടവും രവിചന്ദ്രൻ അശ്വിൻ നേടി. ചേതേശ്വർ പൂജാരെ തന്റെ 100-മത് ടെസ്റ്റ് മത്സരം കളിച്ചു. ഇത് കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന എക്കാതത്തെയും മികച്ച റെക്കോർഡ് വിരാഡ് കൊഹ്ലിയും നേടി.
ബോർഡർ ഗവാസ്‌കർ പരമ്പരയുടെ മൂന്നാം മത്സരം മാർച്ച് 1 മുതൽ ആരംഭിക്കും. ധർമ്മശാലയിൽ നടക്കാനിരുന്ന മത്സരം കാലാവസഥ അനുകൂലമല്ലാത്തതിനെ തുടർന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. മാർച്ച് 1 മുതൽ 5 വരെയാണ് മൂന്നാം മത്സരം.
















Comments