കിടിലൻ ഫീച്ചറുമായി മെറ്റ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്ക് ഉടമയായ മാർക്ക് സുക്കർബർഗാണ് പുതിയ ഫീച്ചറിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. ഇനിമുതൽ ഏതൊരാൾക്കും വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് സുക്കർബർഗ് പറയുന്നു. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജ് ഉള്ള അക്കൗണ്ട് നേടാൻ ഇതുവഴി സാധിക്കും.
ഗവൺമെന്റ് ഐഡി ഉണ്ടെങ്കിൽ വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാം. 11.99 ഡോളറാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഓഎസിൽ 14.99 ഡോളറാകുമിത്. ഈയാഴ്ച തന്നെ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ സേവനം ആരംഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ തന്നെ ഈ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ എത്തുമെന്നും മാർക്ക് സുക്കർബർഗ് അറിയിച്ചു.
പുതിയ ഫീച്ചർ പ്രാബല്യത്തിൽ വരുന്നതോടെ ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ആധികാരികതയും സുരക്ഷയും വർധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ കസ്റ്റമർ സപ്പോർട്ടിലേക്ക് നേരിട്ട് ആക്‌സസ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്നും സുക്കർബർഗ് ഉറപ്പുനൽകുന്നു.
Comments