ചെന്നൈ: തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. തെങ്കാശി ജില്ലയിലെ ചെങ്കോട്ടയിൽ നിന്നാണ് ആർപിഎഫ് ഇയാളെ പിടികൂടിയത്.
മുൻപും ഇയാൾ സമാനരീതിയിലുള്ള കുറ്റം ചെയ്തിട്ടുണ്ട്. അനീഷിനെതിരെ കൊല്ലം കുന്നിക്കോട് സ്റ്റേഷനിൽ കേസുണ്ടെന്നും റെയിൽവേ പോലീസ് വ്യക്തമാക്കി.
തെങ്കാശിയിലെ പാവൂർ ഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷർട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ച വ്യക്തിയാണ് ആക്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. പെയിന്റിന്റെ അംശം പറ്റിയ ചെരുപ്പും സംഭവ സ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇത് മുൻ നിർത്തിയുള്ള അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്.
Comments