കറുപ്പിന് ഏഴഴകാണ് എന്ന് പറയാറുണ്ട്. എന്നാൽ ചിലർക്ക് അങ്ങനല്ല, കറുപ്പ് നിറത്തോട് അവർക്ക് അസാധാരണമായ രീതിയില്‍ പേടിയാണ്. ഇത്തരത്തിലുള്ള ആളുകൾ നമുക്ക് ചുറ്റും ധാരാളമുണ്ട്. നമുക്ക് അടുത്തറിയുന്നവരിൽ പലർക്കും കറുപ്പിനോട് ഭയമുളളവരാകും. കറുത്ത ഉടുപ്പുകളോട് മുഖം തിരിക്കുക, രാത്രിയോട് ഭയം തോന്നുക, എവിടെയെങ്കിലും കറുത്ത നിറം കണ്ടാൽ അസ്വസ്ഥരാകുക. എന്താണ് ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ. കറുപ്പ് നിറത്തോട് അങ്ങേയറ്റം ഭയമുണ്ടെങ്കിൽ അവർക്ക് മെലനോഫോബിയ ഉണ്ടാകാം.
നിങ്ങൾക്ക് മെലനോഫോബിയ ഉണ്ടെങ്കിൽ, കറുപ്പ് നിറത്തിൽ എന്തെങ്കിലും കാണുകയോ ചിന്തിക്കുകയോ ചെയ്യുന്നത് കടുത്ത ഭയത്തിന് കാരണമാകും. ചില ആളുകൾക്ക് അത്തരം തീവ്രമായ ഭയം അനുഭവപ്പെടുന്നു, അത് പരിഭ്രാന്തിയിലേക്ക് നയിക്കുന്നു. കറുപ്പ് പോലുള്ള ഇരുണ്ട നിറങ്ങള്‍ കാണുമ്പോള്‍ ചില ഭയങ്ങള്‍ മനസ്സിലേക്ക് വരുന്നതാണ് ഈ രോഗാവസ്ഥ. മരണഭയം, നിരാശ ബോധം, ഒറ്റപ്പെടല്‍, എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നല്‍, അന്ധകാരം എന്നിവയാണ് കറുപ്പ് നിറം കാണുമ്പോള്‍ ഇത്തരക്കാരുടെ മനസ്സിലേക്ക് ആദ്യം എത്തുക.
ഇത്തരം തോന്നലുകള്‍ ഇവരെ അസ്വസ്ഥരാക്കുന്നു. മെലാനോഫോബിയ ഉള്ളവരില്‍ കറുപ്പ് നിറം കാണുമ്പോള്‍ തലവേദന, വയറുവേദന, തലകറക്കം, ഡിപ്രഷന്‍, അസ്വസ്ഥത എന്നിവ അനുഭവപ്പെടും. മെലനോഫോബിയയ്‌ക്കുള്ള ഒരു സാധാരണ ചികിത്സയാണ് എക്സ്പോഷർ തെറാപ്പി. നിങ്ങളുടെ ഭയം ഉണർത്തുന്ന സാഹചര്യങ്ങളിലേക്ക് ക്രമേണ നിങ്ങളെ കൊണ്ടുപോകും. ചെറിയ അളവിൽ കറുപ്പ് നിറത്തിലുള്ള വസ്തുക്കളിലേയക്ക് നോക്കി ചികിത്സ ആരംഭിക്കാം. എക്സ്പോഷർ കാലക്രമേണ പുരോഗമിക്കുന്നു. നിങ്ങൾക്ക് ഒടുവിൽ പൂർണ്ണമായും കറുത്ത വസ്തുക്കൾ കൈവശം വയ്‌ക്കാനുള്ള ധൈര്യം ലഭിക്കും. ചികിത്സയുടെ അവസാനത്തോടെ, കറുപ്പ് നിറവുമായി സമ്പർക്കം പുലർത്തുന്നത് നിങ്ങളെ ഒട്ടും അസ്വസ്ഥരാക്കില്ല.
















Comments