രാജ്യത്ത് ആധാറും-പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്ന അവസാന തീയതി മാർച്ച് 31-ാണ്. പലരും ഇതിനോടകം തന്നെ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഇവ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ടാകാം.
ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഒരു വഴിയുണ്ട്.
ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ‘ലിങ്ക്-ആധാർ പാൻ സ്റ്റാറ്റസ്’ എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
സന്ദർശിക്കേണ്ട ലിങ്ക്: https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-statsu
SMS വഴിയും ആധാർ-പാനുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ UIDPAN [സ്പേസ്] 12 അക്ക ആധാർ നമ്പർ [സ്പേസ്] 10 അക്ക പാൻ നമ്പർ അതിനുശേഷം ആ സന്ദേശം 56161 /567678 നമ്പറിലേക്ക് അയയ്‌ക്കുക. എസ്എംഎസ് മുഖേന പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യുന്ന പ്രക്രിയ വിജയകരമാണെന്ന സന്ദേശം അപ്പോൾ നിങ്ങൾക്ക് ലഭിക്കും. ഇത് കൂടാതെ ഓൺലൈനായും ഓഫ്ലൈനായും ആധാർ-പാൻ ലിങ്ക് പ്രക്രിയ സാധ്യമാണ്.
Comments