ഡൽഹി: നിക്കി യാദവ് കൊലക്കേസിൽ പ്രതി സാഹിൽ ഗെഹ്ലോട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. നിക്കിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താനാണ് ആദ്യം ലക്ഷ്യമിട്ടതെന്ന് സാഹിൽ പറഞ്ഞു. നിക്കിയുടെ മരണം അപകടമാണെന്ന് തെറ്റിധരിപ്പിക്കാനാണ് കാറിൽ നിന്ന് തള്ളിയിടാൻ തീരുമാനി ച്ചെന്നതെന്നും സാഹിൽ പറഞ്ഞു.
സാഹിലിനെയും പിതാവിനെയും ഇവരുടെ ധാബയിലും വിവാഹം നടന്ന ക്ഷേത്രത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സാഹിലിന്റെ പിതാവ് വിരേന്ദർ മറ്റോരു കൊലക്കേസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ധാബയിൽ കൊണ്ടുവന്നതും ഫ്രിഡ്ജിൽ ഒളിപ്പിച്ചതുമെല്ലാം എങ്ങനെയാണെന്ന് പ്രതി പോലീസിന് കാണിച്ചു നൽകി.
2018 മുതൽ നിക്കിയും സാഹീലും പ്രണയത്തിലായിരുന്നു. ഒരുമിച്ചായിരുന്നു ഇരുവരും താമസവും എന്നാൽ നിക്കിയുമായുള്ള ബന്ധത്തെ പ്രതിയുടെ കുടുംബം എതിർക്കുകയും മറ്റൊരു പെൺകുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് നിക്കിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തിലേക്ക് സാഹീൽ എത്തുന്നത്. ഫെബ്രുവരി പത്താം തീയതിയാണ് നിക്കിയെ സാഹീൽ കാറിൽ വെച്ച് കൊലപ്പെടുത്തിയത്.
ഫെബ്രുവരി ഒമ്പതിന് തന്റെ വിവാഹ നിശ്ചയത്തിന് ശേഷം സാഹിൽ നിക്കിയുടെ ഫ്ളാറ്റിലെത്തി. തുടർന്ന് ഇരുവരും പുറത്തുപോവുകയും കാറിൽവെച്ച് വിവാഹത്തെ കുറിച്ച് അറിഞ്ഞ നിക്കി വഴക്കിടുകയും ചെയ്തു. മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ കഴുത്തിൽ കുരുക്കി നിക്കിയെ കൊലപ്പെടുത്തിയതിന് ശേഷം സ്വന്തം ധാബയിലെ ഫ്രിഡ്ജിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
സാഹിലിന്റെ പിതാവും ബന്ധുവായ പോലീസുകാരനും ഉൾപ്പടെ അഞ്ചുപേർ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെല്ലാം ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഫ്രിഡ്ജിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് നദിയിലോ മറ്റോ ഉപേക്ഷിക്കാനുമാണ് പ്രതികൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിക്കിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം നടത്തുകയും ഫെബ്രുവരി 14-ന് കൊലപാതക വിവരം പുറത്തു വരുകയുമായിരുന്നു.
















Comments