ഹൈദരാബാദ്: തെലങ്കാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ഇന്ത്യൻ കറൻസി അച്ചടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 27 ലക്ഷം രൂപയുടെ വ്യാജ കറൻസി പിടികൂടിയെന്നും പോലീസ് പറഞ്ഞു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ചന്ദ്രയങ്കുട്ടയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് വ്യാജ കറൻസിയും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. സഹോദരങ്ങളായ ഇരുപ്രതികളും ചേർന്ന് 500 രൂപയുടെ വ്യാജനോട്ടുകളാണ് അച്ചടിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
















Comments