ന്യൂഡൽഹി : വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ഏകദേശം 1 ബില്യൺ ഡോളർ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. കൊറോണ മഹാമാരിക്ക് മുമ്പുള്ള കണക്കുകളേക്കാൾ ഉയർന്നതാണ് ഈ വർഷത്തെ കണക്കുകൾ.
2022-2023 ലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള വിദേശികൾക്ക് യാത്ര ചെയ്യുന്നതിനായി വിദേശത്തേക്ക് അയച്ചത് 9.95 ബില്യൺ ഡോളറായിരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം 2021-22 കാലയളവിൽ 4.16 ബില്യൺ ഡോളർ യാത്രയ്‌ക്കായി ഉപയോഗിച്ചു. കൊറോണ മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളാൽ 2020-2021 കാലയളവിൽ 3.23 ബില്യൺ ഡോളർ മാത്രമാണ് ചെലവാക്കിയതെന്ന് ആർബിഐയുടെ കണക്കുകളിൽ പ്രതിപാദിക്കുന്നു.
യൂറോപ്പ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലൻഡ്, ദുബായ് എന്നിവയാണ് ഇന്ത്യക്കാർ ഏറ്റവുമധകം സന്ദർശിക്കാറുള്ള സ്ഥലങ്ങൾ. യൂറോപ്പ്, ബാലി, വിയറ്റ്‌നാം, ദുബായ് എന്നീ സ്ഥലങ്ങളിലേക്ക് നിരവധി ആളുകളാണ് യാത്ര ചെയ്യുന്നതെന്ന് സാൻകാഷ് ഉടമ ആകാശ് ദാഹിയ പറഞ്ഞു. പോർട്ട്‌ഫോളിയോയുടെ 75 ശതമാനവും അന്തരാഷ്‌ട്രയാത്രകൾക്കായാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments