ന്യുഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഡൽഹി ഗവൺമെന്റിന്റെ വിജിലൻസ് വകുപ്പിനെ രാഷ്‌ട്രീയ ചാരപ്രവർത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി. ഫീഡ്ബാക്ക് യൂണിറ്റിനെ (എഫ്ബിയു) ചാരപ്രവർത്തനത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.
ആഭ്യന്തര മന്ത്രാലയം കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിചാരണയ്‌ക്ക് അനുമതി നൽകുകയായിരുന്നു. ഡൽഹി സർക്കാരിന്റെ വിജിലൻസ് വകുപ്പിന്റെ തലവനായ സിസോദിയയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐ അനുമതി തേടി, 2015-ൽ യൂണിറ്റ് ഭരണഘടന, ജുഡീഷ്യറി അതീത ഏജൻസി ആയി രൂപീകരിച്ചുവെന്നാണ് ആരോപണം.
വിവിധ മന്ത്രാലയങ്ങൾ, പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ ചാരപ്പണി ചെയ്യുകയായിരുന്നു യൂണിറ്റിന്റെ ലക്ഷ്യം. ഈ സ്നൂപ്പിംഗ് യൂണിറ്റിന് നിയമനിർമ്മാണ സഭയുടെയോ അല്ലെങ്കിൽ ജുഡീഷ്യൽ മേൽനോട്ടമോ ഉണ്ടായിരുന്നില്ല, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സഹായികളും ഉപദേശകരും അദ്ദേഹത്തെ നേരിട്ട് റിപ്പോർട്ട് ചെയ്താണ് ഇത് നടത്തിക്കൊണ്ടുപോകുന്നതും നിയന്ത്രിക്കുന്നതും. എഫ്ബിയുവിന് അനുവദിച്ച രഹസ്യ സേവന ഫണ്ടിന്റെ പേരിൽ അനധികൃതമായി കണക്കിൽപെടാത്ത ചെലവുകൾ നടത്തിയെന്നതും അന്വേഷിക്കും.
















Comments