ബിജിംഗ്: ചൈനയിൽ വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നു.
ജനനനിരക്ക് വർദ്ധിപ്പിക്കാൻ പുത്തൻ പരിഷ്‌കാരങ്ങളുമായി ചൈന.
പുതിയതായി വിവാഹിതരായ ദമ്പതികൾക്ക് 30 ദിവസത്തെ അവധിയാണ് നൽകുന്നത്. ചൈനയിൽ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷാങ്ംഗി, ഗന്‌സു എന്നിവിടങ്ങിലാണ് അവധി നിലവിൽ വന്നത്. ഉയർന്നന്ന ജീവിത ചെലവും കുറഞ്ഞ വരുമാനവും കാരണം ദമ്പതികൾക്ക് കുഞ്ഞുങ്ങളോട് താത്പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
എന്നാൽ ചൈനീസ് സർക്കാറിനെ യഥാർത്ഥത്തിൽ ആശങ്കപ്പെടുത്തുന്നത് തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണത്തിൽ വരുന്ന ഇടിവാണ്. ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്ന ജനസംഖ്യയിലുണ്ടാകുന്ന കുറവ് സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായാണ് ബാധിക്കുന്നത്. വയോജനങ്ങളുടെ എണ്ണം 2030 ഓടെ 50 ശതമാനത്തിൽ കൂടുതലാകുമെന്നാണ് കണക്കുകൂട്ടുന്നത്.
1980-ലാണ് ചൈന ഒറ്റക്കുട്ടി നയം ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിച്ചത്. ജനനസംഖ്യ കുറയുന്നത് മറികടക്കാൻ മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ആഗസ്തിൽ ചൈന അംഗീകാരം നൽകിയിരുന്നു.
















Comments