ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ നെവാർക്ക്- ഡൽഹി ഫ്ലൈറ്റ് സ്വീഡനിലെ സ്റ്റോക്ക് ഹോം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച 300 ഓളം യാത്രക്കാരുമായി യാത്ര തിരിച്ച വിമാനമാണ് തകരാറിലായത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഫ്ലൈറ്റ് എഞ്ചിനിൽ എണ്ണ ചോർച്ച ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ സ്റ്റോക്ക് ഹോമിലെ വിമാനതാവളത്തിൽ ഇറക്കി. ഗ്രൗണ്ട് പരിശോധനയ്‌ക്കിടെ എഞ്ചിൻ രണ്ടിന്റെ ഡ്രെയിൻ മാസ്റ്റിൽ നിന്ന് എണ്ണ പുറത്തേക്ക് വരുന്നതായി കണ്ടെത്തി. പരിശോധന പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം മെഡിക്കൽ എമർജൻസി കാരണം ലണ്ടനിലേക്ക് തിരിച്ചുവിട്ടിരുന്നു.
















Comments