ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മിർപൂർ ഖാസിലാണ് സംഭവം നടന്നത്. 17 വയസ്സുകാരിയായ പെൺകുട്ടി സഹോദരനോടൊപ്പം കടയിൽ പോയ സമയത്താണ് രണ്ട് പാക് യുവാക്കൾ ബലം പ്രയോഗിച്ച് തട്ടി കൊണ്ട് പോയത് പിന്നീട ഈ കുട്ടിയെ ഇസ്ലാം മതത്തിലേക്ക് ചേർത്തു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയെങ്കിലും പാക് പോലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഫെബ്രുവരി 15-ന് പെൺകുട്ടിയും സഹോദരനും സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള കടയിൽ പോയിരുന്നു. ഈ സമയത്ത് ഉമർകോട്ട് സ്വദേശിയായ റൂഫും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടികൊണ്ട് പോയതെന്ന് സഹോദരൻ പറഞ്ഞു. ഉടൻ തന്നെ മിർപൂരിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പെൺകുട്ടിയുടെ പിതാവ് രമേഷ് ഭീൽ പറഞ്ഞു.
കാണാതായവരെപ്പറ്റിയുള്ള രേഖകളിൽ പരാതി ഉൾപ്പെടുത്തുകമാത്രമാണ് ചെയ്തതെന്ന് കുടുംബം കുറ്റപ്പെടുത്തുകയും ചെയ്തു. മകളെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും ഇപ്പോൾ മകൾ അവരുടെ തടവിലാണെന്നും പിതാവ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വ്യക്തമക്കി.
പാകിസ്താന്റെ ഉൾപ്രദേശങ്ങളിൽ തട്ടികൊണ്ട് പോകലും നിർബന്ധിത മതപരിവർത്തനവും തുടർകഥയാണ്. പ്രായപൂർത്തിയാകാത്ത നിരവധി ഹിന്ദു പെൺ കുട്ടികളെയാണ് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്.
















Comments