കൊഹിമ: കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ പ്രചാരണം നടത്തും. ഫെബ്രുവരി 24-നാണ് ഇവർ പ്രചാരണത്തിനായി എത്തുന്നത്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡ്. ഫെബ്രുവരി 27-നാണ് ഇവിടെ തിരഞ്ഞെടുപ്പ് .
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ലോങ്വ പബ്ലിക് ഗ്രൗണ്ടിൽ റാലിയെ അഭിസംബോധന ചെയ്യും. ശേഷം മോൺ ജില്ലയിലെ ഫോംചിംഗ്, ടിസിത് മണ്ഡലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുമെന്നും സംസ്ഥാന ബിജെപി മീഡിയ സെൽ കൺവീനർ സപ്രലു അറിയിച്ചു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവളും ഉപമുഖ്യമന്ത്രി വൈ പാറ്റണും വോഖയിലും മോൺ ടൗണിലും പൊതു റാലികളെ അഭിസംബോധന ചെയ്യും, അതിന്‌ശേഷം സന്തോഷ് ടുൻസാങ്, മൊകോക്ചുങ്, സുൻഹെബോട്ടോ എന്നിവിടങ്ങൾ സന്ദർശിക്കുമെന്നും സപ്രലു പറഞ്ഞു.
ബിജെപി ഭരണകക്ഷിയായ എൻഡിപിപിയുമായി സഖ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി 19 സീറ്റുകളിൽ മത്സരിക്കുമ്പോൾ എൻഡിപിപി 40 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതേസമയം സുൻഹെബോട്ടോ ജില്ലയിലെ അകുലുട്ടോ സീറ്റിൽ ബിജെപി മത്സരമില്ലാതെ വിജയിച്ചു.
















Comments