എന്റെ കരളേ എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല: കരളിനെ കാക്കണം; ആരോഗ്യവാൻമാരായി ജീവിക്കാൻ കരളിനേയും കരൾ രോഗത്തെ കുറിച്ചും അറിയേണ്ടതെല്ലാം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

എന്റെ കരളേ എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല: കരളിനെ കാക്കണം; ആരോഗ്യവാൻമാരായി ജീവിക്കാൻ കരളിനേയും കരൾ രോഗത്തെ കുറിച്ചും അറിയേണ്ടതെല്ലാം

Janam Web Desk by Janam Web Desk
Feb 22, 2023, 07:31 pm IST
FacebookTwitterWhatsAppTelegram

കരളിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികൾക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ‘എന്റെ കരളേ’ എന്ന് മിക്കപ്പോഴും മലയാളികൾ സംബോധന ചെയ്യാറുണ്ട്. മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ അവയവമാണ് കരൾ. ഉദരത്തിന്റെ മുകൾ ഭാഗത്ത് വലതുവശത്തായാണ് കരളിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന കരളിന്അനേകം ജോലികളുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകൾ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലർന്ന പദാർത്ഥങ്ങളെയും കരൾ നിരുപദ്രവകാരികളാക്കി മാറ്റുന്നു.

ശരീരത്തിന് ആവശ്യമായ തോതിൽ കൊളസ്‌ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാർത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോൾ അത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും പ്രശ്‌നമുണ്ടാക്കുന്നു. രക്തം കട്ടി പിടിക്കാനാവശ്യമായ കൊയാഗുലേഷൻ ഫാക്ടേഴ്‌സ് കരളാണ് നിർമ്മിക്കുന്നത്. കരൾ ഒരു കലവറ കൂടിയാണ്. ഗ്‌ളൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരൾ കരുതിവയ്‌ക്കുന്നു.

കരൾ രോഗം എന്നത് കരളിനെ ബാധിക്കുകയും കേടുവരുത്തുകയും ചെയ്യുന്ന നിരവധി അവസ്ഥകളെ സൂചിപ്പിക്കുന്നതാണ്. ചെറിയ കരൾ രോഗങ്ങൾവരെ കാലക്രമേണ ലിവർ സിറോസിസിന് കാരണമാകും. കൃത്യ സമയത്ത് മനസിലാക്കി ചികിത്സിച്ചില്ലെങ്കിൽ കരൾ തകരാറിലാകാനും കരൾ കാൻസറിലേക്കും നയിക്കും.കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കും. എല്ലായിപ്പോഴും കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അണുബാധകൾ, പാരമ്പര്യരോഗങ്ങൾ, അമിതവണ്ണം, മദ്യത്തിന്റെ ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന പല തരത്തിലുള്ള കരൾ രോഗങ്ങളുണ്ട്. കരൾ രോഗം കൂടുതൽ ഗുരുതരവും സങ്കീർണവും ആകാറുണ്ട്. നേരത്തെയുള്ള ചികിത്സ മാത്രമേ കരൾ രോഗവും കരൾ തകരാറും മാറ്റാൻ സഹായിക്കുകയുള്ളു. പൊതുവെ പ്രായപൂർത്തിയായവരിൽ 20% മുതൽ 30% വരെ കരളിൽ അധിക കൊഴുപ്പ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അവസ്ഥയെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് വിളിക്കുന്നു. വിവിധ കാരണങ്ങളാൽ വിവിധ തരത്തിലുള്ള കരൾ രോഗങ്ങൾ ഉണ്ടാകും .

ഫാറ്റി ലിവർ (കരളിലെ കൊഴുപ്പുരോഗം)

സാധാരണയായി ചെറിയ അളവിൽ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോൾ ക്രമാതീതമായി കൊഴുപ്പ് കരളിൽ അടിയുന്നു. ഇതിനെയാണ് ഫാറ്റി ലിവർ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാണ് ഇതിനു കാരണം. അല്ലെങ്കിൽ വന്നുചേർന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാൻ കരളിനു സാധിക്കാത്തതിനാലുമാകാം. ചിലപ്പോൾ ഈ കൊഴുപ്പ് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തിൽ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ രോഗം എന്നു പറയുന്നത്. ഫാറ്റി ലിവർ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികൾ അല്ലാത്തവർക്കും ഈ രോഗം ധാരാളമായി കാണുന്നു. അമിത വണ്ണം അതായത് പൊണ്ണത്തടി, രക്തത്തിൽ അധികം കൊളസ്‌ട്രോൾ, പ്രമേഹം, പാരമ്പര്യം, പെട്ടെന്നുള്ള ശരീരം മെലച്ചിൽ, ചില ഔഷധങ്ങളുടെ പാർശ്വഫലം, ഗർഭാവസ്ഥ എന്നിവയാണ് ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങൾ.

കരൾ രോഗത്തിന്റെ ചികിത്സ

നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന് അറിയപ്പെടുന്ന വസ്തുക്കൾ, എണ്ണയിൽ കുതിർത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയിൽ കൂടുതൽ വീര്യം കൂടിയ മദ്യം കഴിച്ചാൽ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളിൽ കുറഞ്ഞ അളവിൽ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാൽ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിർത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി

ശരീരത്തിന് അമിത ഭാരമുണ്ടെങ്കിൽ അത് ക്രമേണ കുറയ്‌ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്‌ക്കുന്നതും കരളിന് നല്ലതല്ല. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നൽകുന്നു. ദിവസവും 30-40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ചെയ്യുക.കരളിനു ദോഷം ചെയ്യുന്ന മരുന്നുകൾ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോൾ പോലും അധികമായാൽ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോൾ പ്രശ്‌നം ഉണ്ടാക്കാം. കരളിന് സ്വയം കേടുപാട് തീർക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരൾ രോഗത്തിൽ നിന്ന് മോചനം കിട്ടുവാൻ ഉള്ള ഏറ്റവും സുഗമമായ മാർഗ്ഗം.

സിറോസിസ് രോഗം വന്നു കഴിഞ്ഞാൽ പൂർണരോഗവിമുക്തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുമ്പോൾ മഞ്ഞപ്പിത്തം, രക്തം ഛർദ്ദിക്കൽ, അബോധാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ഈ അവസ്ഥയിൽ തീവ്ര പരിചരണം മൂലം തൽക്കാലത്തേയ്‌ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഔഷധങ്ങളും പരാജയപ്പെടുമ്പോൾ കരൾ മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

Tags: liver
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies