ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ പരിഹസിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈ.എസ് ശർമിള. ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാനയെന്നും കെസിആർ താലിബാനാണെന്നും ശർമിള പറഞ്ഞു. വൈഎസ്ആർടിപി തെലങ്കാനയിൽ നടത്തിയ പദയാത്ര തടസ്സപ്പെടുത്തുകയും ശർമിളയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശർമിളയുടെ പരാമർശം.
തെലങ്കാനയിൽ സ്വേഛാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് ശർമിള കുറ്റപ്പെടുത്തി. കെസിആറിന്റെ ഭരണഘടനയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. പദയാത്ര നടത്താനായി കോടതിയുടെ അനുമതി തേടുമെന്നും ശർമിള പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനസ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശർമിള തെലങ്കാനയിൽ പദയാത്ര ആരംഭിച്ചത്. എന്നാൽ വിവാദ പരാമർശങ്ങളെ തുടർന്ന് ശർമിളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളായ ശർമിള 2021 ജൂലൈയിൽ സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗ്്‌മോഹൻ റെഡ്ഡി സ്ഥാപിച്ച വെഎസ്ആർ കോൺഗ്രസ് വിടുകയായിരുന്നു. പിന്നാലെ യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി എന്ന വൈഎസ്ആർടിപി സ്ഥാപിച്ചു.
















Comments