കറാച്ചി : കൃത്യസമയത്ത് നിസ്ക്കരിച്ചില്ലെന്നാരോപിച്ച് മകനെ ചുറ്റിക വച്ച് തലയ്ക്കടിച്ച് കൊന്ന് പിതാവ് . കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജോഹർ ഏരിയയിലെ ബ്ലോക്ക് 11-ലാണ് സംഭവം. ഹാജി മുഹമ്മദ് സയീദ് എന്നയാളാണ് 24 കാരനായ മകൻ മുഹമ്മദ് സൊഹൈലിനെ കൊലപ്പെടുത്തിയത്.
ഫജർ നിസ്‌ക്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകൻ കിടന്നുറങ്ങുന്നത് മുഹമ്മദ് സയീദ് കണ്ടത്. തുടർന്ന് യാതൊരു പ്രകോപനവും കൂടാതെ സയീദ് സൊഹൈലിനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു . മകനെ കൊലപ്പെടുത്തിയ വിവരം മുഹമ്മദ് സയീദാണ് പോലീസിനെ അറിയിച്ചത് .
കൃത്യസമയത്ത് പ്രാർത്ഥന നടത്തണമെന്ന് സൊഹൈൽ ഉൾപ്പെടെയുള്ള മക്കളോട് താൻ ആവർത്തിച്ച് പറഞ്ഞിരുന്നതാണെന്നും എന്നാൽ അത് മകൻ അനുസരിക്കാത്തത് കൊണ്ടാണ് കൊന്നതെന്നുമാണ് മുഹമ്മദ് സയീദ് പോലീസിനോട് പറഞ്ഞത് .നിരാശയും ദേഷ്യവും കൊണ്ട് നിയന്ത്രണം വിട്ടാണ് സ്വന്തം മകനെ കൊലപ്പെടുത്തിയതെന്നും സയീദ് പോലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
Comments