സിഡ്‌നി : സമൂഹ മാദ്ധമ്യങ്ങളായ ഫേസബുക്ക ഇൻസ്റ്റാഗ്രാം ഇനി പണമടച്ച് ഉപയോഗിക്കാം. പണമടച്ചുള്ള സേവനം ആദ്യമായി ഓസ്‌ട്രേലിയ ന്യൂസലൻഡ് എന്നീ രാജ്യങ്ങളിലാണ് ആരംഭിച്ചത്. സൗജന്യ സേവനമായിരുന്നു ഇതുവരെ കമ്പനി നടത്തിയിരുന്നത്.
പരസ്യവരുമാനത്തിൽ ഇടിവ് സംഭവിക്കുന്നതിനാലാണ് കമ്പനി പണമടച്ചുള്ള സേവനം ആരംഭിച്ചത്. ഓസ്‌ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ സേവനം ആരംഭിക്കുമെന്ന സുക്കർബർഗ് അറിയിച്ചിരുന്നു. 11.9 ഡോളറാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഒഎസിലും ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ 14.99 ഡോളറാകുമിത്. ഇനിമുതൽ ഏതൊരാൾക്കും വേരിഫെഡ് അക്കൗണ്ട് സ്വന്തമാക്കാം. ഗവൺമെന്റ് ഐഡി ഉണ്ടെങ്കിലും വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് ഐഡി ഉണ്ടെങ്കിൽ ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജിനായി അപേക്ഷിക്കുകയും ചെയ്യാം.
മാർക്ക് സുക്കർബർഗ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ഉടമയായ മാർക്ക് സുക്കർബർഗിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പുതിയ ഫീച്ചറിനെക്കുറിച്ച് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളുടെ ആധികാരിതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ഫീച്ചർ എന്ന് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിപ്പ് നൽകിയിരുന്നു. കമ്പനിയുടെ ഈ നീക്കം രണ്ട് ബില്യൺ ഉപയോക്താക്കളിൽ നിന്ന് കൂടുതൽ വരുമാനം നേടാനുള്ള ഒരു മാർഗവുമാണ്. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ തന്നെ പുതിയ ഫീച്ചർ എത്തുമെന്നും മാർക്ക് സുക്കർബർഗ് അറിയിച്ചിരുന്നു. ഈ സേവനം പ്രാബല്യത്തിൽ വരുന്നതോടെ സെലിബ്രറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഏതൊരാൾക്കും ബ്ലൂ ബാഡ്ജ് ഉള്ള അക്കൗണ്ട് നേടാൻ സാധിക്കും.
Comments