തിരുവനന്തപുരം: യുവാവിനെ അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച കേസിൽ സംവിധായിക അറസ്റ്റിൽ. സംവിധായിക ലക്ഷ്മി ദീപ്തയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അരുവിക്കര പോലീസ് അറിയിച്ചു.
യുവാവിനെ കബളിപ്പിച്ച് കരാറിൽ ഒപ്പുവപ്പിച്ചതിന് ശേഷം അശ്ലീല സീരീസിൽ അഭിനയിപ്പിച്ചുവെന്നാണ് പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു ആകർഷിച്ചതെന്നും പരാതിക്കാരൻ മൊഴി നൽകി. കരാറിൽ ഒപ്പുവച്ചതിന് ശേഷമാണ് അശ്ലീല ചിത്രമാണെന്ന് യുവാവ് അറിഞ്ഞത്.
പിന്നീട് പിന്മാറാൻ ശ്രമിച്ചപ്പോൾ വലിയ തുക നഷ്ടപരിഹാരം തരേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ വേറെ വഴിയില്ലാതെ അഭിനയിച്ചുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. സീരീസ് സ്ട്രീം ചെയ്തതിന് പിന്നാലെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറഞ്ഞിരുന്നു.
Comments