കണ്ണൂർ : എം വി ജയരാജൻ നയിക്കുന്ന പ്രചാരണ ജാഥയിലെ ശുഷ്കമായ ജനസാന്നിധ്യം കാരണം തൊഴിലുറപ്പു തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാനുള്ള ശ്രമവുമായി സിപിഎം.
കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ ഭീഷണിയുടെ ശബ്‌ദരേക്ഷയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കണ്ണൂർ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെവാട്‌സ്പ്പ് ഗ്രൂപ്പിലാണ് വാർഡ് അംഗം സുചിത്രയുടെ കടുത്ത ഭീഷണികൾ വന്നത് .
“രാവിലെ ജാഥ തളിപ്പറമ്പിൽ എത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ മുഴുവൻ അതിൽ പങ്കെടുക്കണം. നമ്മുടെ വാർഡിൽ പ്രത്യേക മസ്റ്റർ റോൾ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. പണിയുള്ള വാർഡുകളിലെല്ലാം കൃത്യമായി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവൻ ആളുകളും ആ ജാഥയിൽ പങ്കെടുക്കണം. വരാൻ സാധിക്കാത്തവർ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആൾക്കാർ ആണെങ്കിൽ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാം എന്നാണ് ഭീഷണി സന്ദേശം.”
ഈ പി ജയരാജൻ ഉൾപ്പെടെയുള്ളവർ ജാഥയിൽ പങ്കെടുക്കാതെ മാറി നിൽക്കുമ്പോഴാണ് സിപിഎം തൊഴിലാളികളെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും
















Comments