ന്യൂഡൽഹി: ഡൽഹിയിൽ ആനന്ദ് പർബത്തിൽ ട്രക്ക് മറിഞ്ഞ് നാലു പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാലു വയസുള്ള ആൺകുട്ടിയും ഉൾപ്പെടും .ഡൽഹി നഗരസഭയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
മദ്ധ്യപ്രദേശ് സ്വദേശികളായ കില്ലു (40), കില്ലുവിന്റെ മകൻ നാലുവയസുള്ള അനൂജ്, രമേശ് (30), സോനം (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് കില്ലുവിനെ സമീപത്തെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അമിത വേഗത്തിയിലെത്തിയ ട്രക്കിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് റോഡിൽ അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവറെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
മൃതദേഹങ്ങൾ റാം മനോഹർ ലോഹിയ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട തൊഴിലാളിയായ മോത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
















Comments