മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി നടത്തിയ അശ്ലീല വാട്ടസ്ആപ്പ് ചാറ്റ് പുറത്ത് വന്നതിന് പിന്നാലെ ട്രോളുമായി സമൂഹ മാദ്ധ്യമങ്ങൾ. ലൈഫ് മിഷൻ കോഴ കേസിൽ തിങ്കളാഴ്ചയാണ് സി എൻ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇഡിയുടെ നോട്ടിസിന് പിന്നാലെയാണ് അർദ്ധരാത്രിയിൽ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത് വന്നത്.
രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ‘രവീന്ദ്രൻ വാവേ… തക്കുടു…. കരയല്ലേ വാവേ’ എന്നാണ് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം പാൽക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
രവീന്ദ്രനുമായി തനിക്ക് നല്ല അടുപ്പമാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സ്വപ്നയെ അറിയില്ലെന്നായിരുന്നു രവീന്ദ്രന്റെ വാദം.
2018 -നവംബർ ആറിന് നടത്തിയ ചാറ്റിൽ മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തിന് ഉണ്ടെന്നും, ബക്കാർഡി ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സ്വപ്ന മറുപടി പറയുന്നുണ്ട്. എന്നാൽ ഇതിന് രവീന്ദ്രൻ നൽകുന്ന മറുപടി ‘എനിക്ക് അമ്മയുടെ പാലാണ് ഇഷ്ടം. അതാണ് സന്തോഷത്തിന് നല്ലത്’ എന്നാണ്. പശുവിൻ പാൽ അല്ലെന്ന് ഇയാൾ പറയുന്നതൊടെ സംശയം തോന്നിയ സ്വപ്ന, ഒട്ടകത്തിന്റെയോ ആടിന്റേയോ പാലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.
















Comments