തിരുവനന്തപുരം: പൊതുജനങ്ങൾ സമാഹരിച്ച് നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇനിയും ചെലവിടാതെ 772.38 കോടി. പ്രളയവും കൊറോണ മഹാമാരിയും ഉയർത്തിക്കാട്ടി 4912. 45 രൂപയായിരുന്നു സമാഹരിച്ചിരുന്നത്.
ദുരിതാശ്വാസനിധിയിൽ വൻക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് ചെലവഴിക്കാത്ത തുക സംബന്ധിച്ച വിവരം പുറത്ത് വന്നിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സാലറി ചാലഞ്ച് വഴി 1229. 89 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ എത്തിയത്. കൂടാതെ ബെവ്‌കോ വഴി സമാഹരിച്ച 308.68 കോടി, ദുരന്തനിവാരണ വിഹിതം 107. 17 കോടിയും എന്നിവയും ഇതിൽ ഉൾപ്പെടും.
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 2356.46 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി തുക തുക സൗജന്യ കിറ്റ്, റോഡുകളുടെ അറ്റകുറ്റപ്പണി, കുടുംബശ്രീ എന്നിവയ്‌ക്കാണ് ചെലവഴിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് സംബന്ധിച്ച്
വിജിലൻസ് അന്വേഷണം നടക്കുകയാണ്. അപേക്ഷകർ സഹായം ലഭിച്ചില്ലെന്ന വിവരം പരാതി പരിഹാര സെല്ലിൽ അറിയിച്ചതിന് പിന്നാലെയാണ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. പരാതി നൽകിയ അപേക്ഷകരിൽ പലർക്കും തുക അനുവദിച്ചിരുന്നു. എന്നാൽ ഇത് അനർഹർ കൈക്കലാക്കിയിരുന്നു.
Comments