ചണ്ഡിഗഡ്: ‘ഇന്ത്യൻ പാസ്‌പോർട്ട് വെറും യാത്രാരേഖ മാത്രമാണ് ഒരു ഇന്ത്യൻ പൗരനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല’ രാജ്യവിരുദ്ധ പ്രസ്താവനയുമായി വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗ്. ഒരാൾ ഹിന്ദു രാഷ്‌ട്രം സിന്ദാബാദ് എന്ന് ഉരുവിടുമ്പാൾ എന്താണ് ഹിന്ദു രാഷ്‌ട്രം എവിടെയാണ് സ്ഥാപിച്ചതെന്ന് നിങ്ങൾ ചോദിക്കാറില്ലല്ലോ പിന്നെയെന്തിനാണ് ഖലിസ്ഥാൻ രാഷ്‌ട്രത്തിന്റെ കാര്യത്തിൽ നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത് ഇയാൾ പറയുന്നു. വാരിസ് പഞ്ചാബ് ദേ സംഘടന ഖലിസ്ഥാൻ അനുകൂല ആശയങ്ങളിൽ ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ്.
ഖലിസ്ഥാൻ എന്ന ആശയം തികച്ചും സാധാരണമായാണ് താൻ കാണുന്നത്. മാദ്ധ്യമങ്ങൾ അനാവശ്യമായി ഭീതി പരത്തുകയാണ്. ഹിന്ദു രാഷ്‌ട്രം എന്ന ആശയത്തിൽ നിന്നും ഖലിസ്ഥാൻ രാഷ്‌ട്രം ആശയം തികച്ചും വിഭിന്നമാണെന്നാണ് അമൃത്പ്രീത് സിംഗിന്റെ വാദം.
ഫെബ്രുവരി 23- ന് അമൃതസറിലെ അഞ്ജാല പോലീസ് സ്റ്റേഷനിൽ ഇയാളുടെ നേതൃത്വത്തിൽ ആയുധധാരികളായ സംഘം ആക്രമം നടത്തിയിരുന്നു. സഹായി ലവ് പ്രീത് സംഗ് തൂഫാനെ ബലമായി മോചിപ്പിക്കാനായിരുന്നു ശ്രമം. അന്ന് പോലീസ് ഓഫീസർമാർമാരെ ആക്രമിക്കാനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു.
മുൻപ് ദുബായിൽ ട്രാൻസ്‌പോർട്ട് ബിസിനസ് നടത്തിയിരുന്ന ഇയാൾ 2022 ലാണ് പഞ്ചാബിൽ തിരിച്ചെത്തിയത്. തുടർന്ന ഇയാൾ വാരിസ് പഞ്ചാബ് ദേ നേതാവായി രംഗപ്രവേശം ചെയ്യുകയായിരുന്നു.
















Comments