കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താര സംഘടനയായ അമ്മയും നടൻ മോഹൻലാലും പിന്മാറി. സിസിഎൽ മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് തീരുമാനം.
നോൺപ്ളെയിങ് ക്യാപ്റ്റൻ സ്ഥാനത്ത് മോഹൻലാൽ ഉണ്ടാകില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓർഗനൈസർ സ്ഥാനത്തു നിന്നാണ് അമ്മയുടെ പിന്മാറ്റം. താരങ്ങൾക്ക് സ്വന്തം നിലയ്‌ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിന് വിലക്കില്ല.
തന്റെ ചിത്രങ്ങൾ ലീഗിന്റെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മോഹൻലാൽ സിസിഎൽ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.കേരള സ്ട്രൈക്കേഴ്സാണ് സിസിഎല്ലിൽ മലയാള സിനിമാരംഗത്ത് നിന്നുള്ള ടീം. ഇത്തവണ കുഞ്ചാക്കോ ബോബനാണ് ടീമിനെ നയിക്കുന്നത്. ടീമിന് പിന്തുണ നൽകാനായി നോൺ പ്ലെയിങ് ക്യാപ്റ്റൻ സ്ഥാനത്ത് മോഹൻലാലും ഉണ്ടായിരുന്നു.
കേരള സ്‌ട്രൈക്കേഴ്‌സുമായി അമ്മയ്‌ക്ക് യാതൊരു ബന്ധവുമില്ല എന്ന് അമ്മ ജന. സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. “ആനയെ വച്ച് നടത്തിയിരുന്ന ഉത്സം കുഴിയാനയെ വെച്ച് നടത്തുന്നത് പോലെയായി ഇപ്പോഴത്തെ സെലിബ്രിറ്റ് ക്രിക്കറ്റ് ലീഗ്” ഇടവേള ബാബു പറഞ്ഞു. കേരള സ്ട്രൈക്കേഴ്സ് ടീമിൽ മോഹൻലാലിന് ഒരു ശതമാനം മാത്രം ഓഹരിയാണുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കി.
















Comments