കൊച്ചി : പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയതെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ.
കാൻസർ ആണെന്ന് അറിഞ്ഞിട്ടും ഒട്ടും തളരാതെയാണ് കോടിയേരി ബാലകൃഷ്‌ണൻ രോഗത്തെ നേരിട്ടത്. ചികിത്സയുടെ ഒരുഘട്ടത്തിൽ എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്നു അദ്ദേഹത്തിന് ഒന്നുംവരില്ലെന്ന്. കാൻസർ രോഗിയെന്ന നിലയിൽ കോടിയേരിയെ ആരും കണ്ടിട്ടില്ല .’ കാൻസർ പടർന്നതായിരുന്നില്ല കീമോ കൊടുത്ത് കൊടുത്ത് ബാക്കി ഓർഗൻസിനെ ബാധിച്ചതാണ്. അവസാന സമയം കാൻസർ ബാധ കുറഞ്ഞിരുന്നതാണ്. പക്ഷേ ഡോക്‌ടർമാരുടെ മനസിൽ പാൻക്രിയാസ് കാൻസർ എന്ന ചിന്ത തന്നെയായിരുന്നു. കീമോ തുടർന്നുകൊണ്ടേയിരുന്നു.
പൂർണമായും ഇമ്മ്യൂണിറ്റി നശിച്ചുപോവുകയല്ലേ ചെയ്യുന്നത്. ഡോക്‌ടർമാർ പറയുന്നത് അനുസരിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാൻ കഴിയുക.അമേരിക്കയിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് നാട്ടിൽ തുടർ ചികിത്സ നടത്തിയത്. അവർ പറയുന്ന മരുന്ന്, പറയുന്ന ഡോസിലാണ് ഇനിടെ കൊടുത്തുവന്നത്. അതിന്റെ സൈഡ് എഫക്‌ട് ആയിരുന്നു ഇവർ ശ്രദ്ധിക്കേണ്ടിയിരുന്നത്. ആധികാരികമായി എനിക്ക് പറയാനാറിയില്ല .
അമ്മയെയും മക്കളെയും കൊണ്ടാണ് കോടിയേരി ഏറ്റവും അധികം വിഷമിച്ചിട്ടുള്ളത് എന്ന് വിമർശകർ പറഞ്ഞു. അത് അങ്ങനെയല്ല, അദ്ദേഹം ഏറ്റവും സന്തോഷിച്ചിട്ടുള്ളത് ഞങ്ങളെ ഓർത്താണ്. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന മനുഷ്യനാണ്.
അദ്ദേഹം നല്ലൊരു ഭർത്താവും സുഹൃത്തുമായിരുന്നു. നല്ല നേതാവായിരുന്നു, നല്ല മനുഷ്യനായിരുന്നു. ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു. ഏത് കാലത്ത് തുടങ്ങിയ വേട്ടയാടൽ ആണ്. ബിനീഷിനെ മയക്കുമരുന്ന് കേസിലെ പ്രതിയെന്നാണ് ഇപ്പോഴും പറയുന്നത്. ആ കുട്ടി ഒരിക്കലും അങ്ങനെ ആയിട്ടില്ല. ബിനോയുടെ കേസും തീർന്നെന്ന് പറയുന്നു, എനിക്കിതൊന്നും അറിയില്ല’, വിനോദിനി പറയുന്നു.
















Comments