കൊഹിമ: നാഗാലാൻഡിലെ മാവോ മാർക്കറ്റിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. നിരവധി കടകള്‍ കത്തിനശിച്ചു. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്ത വിവരമറിഞ്ഞ് രണ്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഷോർട്ട് സർക്യൂട്ടാണോ കാരണമെന്ന സംശയവും നിലനിൽക്കുന്നുണ്ടെന്ന് സ്ഥിതിഗതികൾ. സ്ഥിതിഗതികൾ വിലയിരുത്തിയ നാഗാലാൻഡ് ഡിജിപി രൂപിൻ ശർമ്മ പറഞ്ഞു.
















Comments