തിരുവനന്തപുരം: പൊങ്കാല കലങ്ങൾക്ക് ആകർഷകമായ നിറം നൽകാൻ ഉപയോഗിക്കുന്നത് റെഡ് ഓക്സൈഡും ബ്ലാക്ക്
ഓക്സൈഡും. ആറ്റുകാൽ പൊങ്കാലയ്ക്കായി നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച പൊങ്കാല കലങ്ങളിലാണ് നിറം നൽകിയതായി നഗരസഭയുടെ ആരോഗ്യവിഭാഗം കണ്ടെത്തിയത്.
പരാതി വ്യാപകമായ സാഹചര്യത്തിൽ ഇനി മുതൽ പൊങ്കാല കലങ്ങൾ വിൽക്കുന്നതിന് നഗരസഭയിൽ നിശ്ചിത ഫീസ് അടച്ച് താത്കാലിക ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ അനധികൃത കലങ്ങൾ വില്പന ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. കലങ്ങളുടെ സാമ്പിളുകളും പരിശോധിക്കും. നഗരസഭ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി ചേർന്നാണ് പരിശോധന നടത്തുന്നത്.
വ്യാജ മൺകലങ്ങളിൽ പാകം ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പൊങ്കാല തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ തീയുടെ ചൂടേറ്റ് അലിഞ്ഞ് പൊങ്കാലയുമായി ചേരും.
Comments