തിരുവന്തപുരം: വനവാസി സമൂഹത്തിനെതിരായ അതിക്രമങ്ങളെ നിസാരവത്കരിച്ച് പിണറായി സർക്കാർ. ‘ ചില ഒറ്റപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നു’ എന്നാണ് പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്. വയനാട്ടിലെ വനവാസി യുവാവ് വിശ്വനാഥന്റെ മരണത്തെ ചൂണ്ടിക്കാണിച്ചാണ് വകുപ്പുമന്ത്രിയുടെ പ്രസ്താവന. വിശ്വനാഥന്റെ മരണത്തെ ഗൗരവമായി കാണുന്നുണ്ടെന്നും കേസന്വേഷണം കാര്യക്ഷമമാണെന്നും മന്ത്രി അവകാശപ്പെട്ടു.
‘സംസ്ഥാനത്ത് പൊതുവേ പട്ടികവർഗ വിഭാഗക്കാർ ആൾക്കൂട്ട ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകുന്നില്ല. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായത് സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിച്ചുവരുന്നു. വയനാട് സ്വദേശിയായ വനവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് സ്‌പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഈ കേസിൽ നേരിട്ട് മേൽനോട്ടം വഹിക്കാൻ കോഴിക്കോട് സിറ്റി പോലീസ് മേധാവിയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്’ -മന്ത്രി സഭയിൽ പറഞ്ഞു. അട്ടപ്പാടി മധു കേസിൽ സാക്ഷികളുടെ കൂറുമാറ്റം വിചാരണയെ ബാധിക്കാതെ നോക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചിട്ടുണ്ട്.
















Comments