പൂജാമുറി വീടിന്റെ ഏതു ദിക്കിൽ ക്രമീകരിക്കണം; തെക്ക് കിഴക്കേ ദിക്കിൽ പൂജാമുറി വെക്കാമോ

നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം

Published by
Janam Web Desk

(കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)

വടക്കു കിഴക്ക് ദിക്കാണ് പൂജാമുറിയ്‌ക്ക് ഏറ്റവും അനുയോജ്യമായത്. ഈ ദിക്കിലെ പൂജാമുറിയിൽ പ്രാര്‍ത്ഥനയോ ധ്യാനമോ ക്രമമായും ചിട്ടയായും അതിന്‍റെതായ വിശ്വാസത്തോടെയും വിശുദ്ധിയോടും കൂടെ നടത്തുവാന്‍ കഴിയും. വടക്കു കിഴക്ക് കഴിഞ്ഞാല്‍ പൂജാമുറിക്ക് ഏറ്റവും പറ്റിയ സ്ഥലം കിഴക്കാണ്. കിഴക്ക് ദിക്ക് വിശുദ്ധിയുടെ ദിക്കായി കണക്കാക്കപ്പെടുന്നു. ഇന്നേ വരെയുളള അനുഭവങ്ങളില്‍ നിന്നും കണ്ടു വരുന്നത് വടക്കു കിഴക്കോ, കിഴക്കോ ഉളള പൂജാമുറി എല്ലായ്പ്പോഴും പ്രശ്നങ്ങളും, ദുരിതങ്ങളും തരണം ചെയ്യുവാന്‍ സഹായിക്കും എന്നതാണ്. വടക്ക് കിഴക്ക്, അല്ലെങ്കില്‍ കിഴക്ക് പൂജാമുറികള്‍ വാസ്തു സംബന്ധമായും അല്ലാതെയുമുളള പരിഹാരകര്‍മ്മങ്ങള്‍ സ്വഭാവികമായി തന്നെ കൃത്യസമയത്ത് ചെയ്യുവാനുളള പ്രേരണ നല്‍കുന്നു.

പൂജാമുറി കിഴക്ക് ദിക്കില്‍ വന്നാല്‍ തുടര്‍ച്ചയായ പൂജകളും, പ്രാര്‍ത്ഥനകളും നിരന്തരമായും താളാത്മകമായും കര്‍ശനമായും നിര്‍വ്വഹിക്കാനിട വരുന്നു. സത്യം, ധര്‍മ്മം, ദയ, നീതി, ദാനം, തുടങ്ങിയ 5 പുണ്യങ്ങള്‍ ആചരിക്കുവാന്‍ കിഴക്ക് പൂജാമുറി പ്രേരണ നല്‍കുന്നു. കിഴക്ക് ദിക്കിലെ പൂജാമുറി ഒരു മനുഷ്യനെ പുണ്യപുരുഷനും, ഉദാരമനസ്ക്കനുമാക്കുന്നു. പുണ്യസ്വഭാവമോ ഉദാരമനസ്ഥിതിയൊ മറ്റുളളവരാല്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടാനിടയുണ്ട് എങ്കിലും സമാധാനപൂര്‍ണ്ണമായ ഒരു അന്തരീക്ഷം നിലനിര്‍ത്തുവാന്‍ കിഴക്കേ പൂജാമുറി സഹായിക്കുന്നു. നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ തന്നെയും സാധാരണ അസ്വസ്ഥത ഇവരെ ശല്യം ചെയ്യാറില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ അന്തര്‍ലീനമായ ഒരു ശക്തി അവര്‍ക്കുണ്ടാകും.

തെക്ക് കിഴക്കേ ദിക്കിലെ പൂജാമുറി അനുചിതമായി ആണ് കണക്കാക്കപ്പെടുന്നത്. പല അനുഭവങ്ങളില്‍ നിന്നും കുടുംബാംഗങ്ങള്‍ – ഭാര്യ, ഭര്‍ത്താവ്, സഹോദരിസഹോദരങ്ങള്‍, മക്കള്‍ – ഇവര്‍ തമ്മിലുളള ബന്ധം ശുഷ്കിച്ചു പോകുന്നു. ഇത്തരം പൂജാമുറിയുളള വീട്ടില്‍ രണ്ടില്‍ കൂടുതല്‍ വാസ്തു തകരാറുകള്‍ ഉളളതായി കണ്ടാല്‍ അത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ അകാലമരണത്തിന് കാരണമായേക്കും.ആരോഗ്യസംബന്ധമായി പറയുകയാണെങ്കില്‍ തെക്ക് കിഴക്ക് പൂജാമുറി – ആ കുടുംബത്തിൽ ഒരു നിത്യ രോഗിക്ക് തുല്യമായ ഫലം ഉണ്ടാക്കും. തെക്ക് കിഴക്കേ ദിക്കിലെ പൂജാമുറി പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കും. അങ്ങിനെയുള്ള വീടുകളിൽ സന്തോഷം നഷ്ടമാകും. അദ്ധ്വാനത്തിന്‍റെയും പ്രതിഫലത്തിന്‍റെയും തോത് മോശമാവുന്ന അവസ്ഥ ഉണ്ടാക്കും .
അതുകൊണ്ട് വീടുപണിയുമ്പോൾ ആ പൂജാമുറി എവിടെ ക്രമീകരിക്കണം എന്നതിന് പൂജാമുറി നിർമ്മിക്കുന്നതുപോലെ തന്നെ പ്രാധാന്യമുണ്ട് .

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം.

https://janamtv.com/80661456/

ജയറാണി ഈ വി .

WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗവും . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളുമായ ലേഖിക സ്വന്തം അറിവിൽപെട്ട കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് )

Share
Leave a Comment