നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ വീട്ടിൽ പൂജാമുറിയുണ്ടോ; ഉണ്ടെങ്കിൽ തീർച്ചയായും ഇത് വായിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 03:56 pm IST
FacebookTwitterWhatsAppTelegram

എന്നും അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിച്ചുവെന്ന് വരില്ല. വീട്ടിലിരുന്നും നമുക്കു ഇഷ്ടദേവതയെ പ്രസാദിപ്പിക്കാൻ കഴിയും. മനുഷ്യാലയത്തിൽ ദേവാലയം വേണോ വേണ്ടയോ എന്നൊക്കെ തർക്കങ്ങൾ തകൃതിയായി നടക്കുന്ന ഈ കാലത്ത് വീട്ടിലെ പൂജാമുറിയെ കുറിച്ചറിയാൻ താല്പര്യം ഉള്ളവർ കാണും. നമ്മുടെ പറമ്പിൽ എവിടെ കുഴിച്ചാലും വെള്ളം കാണും, അഥവാ മണ്ണ് മാന്തി താഴോട്ട് പോകുമ്പോൾ വെള്ളം കിട്ടും. എന്നാൽ നമ്മൾ കിണറു കുത്തി ആണ് വെള്ളം എടുക്കുന്നത്. അത് പോലെ സ്ഥിരമായി പ്രാർത്ഥിക്കാൻ ഒരു പ്രാർത്ഥനാ മുറി അഥവാ ഒരു സ്ഥലം എന്ന് മാത്രമേ പൂജാമുറി എന്നത് കൊണ്ട് എവിടെ അർത്ഥമാകുന്നുള്ളു.

വൃത്തിയുള്ള നല്ല വെളിച്ചവും, (സൂര്യപ്രകാശം നേരിട്ടു വീഴുമെങ്കിൽ വളരെ നന്ന്) വായു സഞ്ചാരവും ഉള്ള എവിടെയും പൂജ വച്ച് പ്രാർത്ഥിക്കാം. എന്നാൽ ചില നിയമങ്ങൾ പാലിച്ചാൽ ഇരട്ടി ഫലം കിട്ടും. വാസ്തു ശാസ്ത്രത്തിൽ പ്രാർത്ഥനാ മുറിയെ കൃത്യമായി നിർവചിട്ടുണ്ട്. ചിലപ്പോൾ ചില അവസരങ്ങളിൽ ആചാര്യ അനുശാസനത്തിനു വിപരീതമായി പൂജാമുറി വച്ച് പ്രാർത്ഥിക്കുന്നവർക് ആചാര്യൻ പറഞ്ഞ ദുരിതങ്ങളോന്നും തന്നെ ഇല്ലാതെ സർവ്വ ഐശ്വര്യങ്ങളും വിളയാടുന്നത് കാണാം. അവരുടെ പൂർവ ജന്മ പുണ്യം കൊണ്ടും, ജാതകത്തിന്റെ ബലം കൊണ്ടും ഒക്കെ രക്ഷപെട്ടു പോകുന്നതാണ്. ഗ്രഹണ സമയത്തു ഞാഞ്ഞൂലും തല പൊക്കും എന്ന് പറഞ്ഞ പോലെ മോശം സമയം ആണ് എങ്കിൽ ദുരിതങ്ങൾ ഇരട്ടിക്ക് ഇരട്ടിയായി അനുഭവിക്കേണ്ടി വരും.

 

പൂജാമുറിക്ക് വാതിൽ നിശ്ചയമായും വേണം. എന്നാൽ മുഴുവനായും അടച്ചു പൂട്ടുവാന്‍ പാടില്ല. വായു സഞ്ചാരം ആ മുറിയില്‍ നിന്നും വീടിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് ചെല്ലണം. പൂജാമുറിയുടെ വാതില്‍ അഴികളുളളതാക്കിയോ, അധികമായി വാതായനങ്ങള്‍, ജനലുകള്‍ ഇവ ഉപയോഗിക്കുകയോ ചെയ്താല്‍ ഈ ആവശ്യം ഏറ്റവും നന്നായി നിര്‍വ്വഹിക്കപ്പെടും.

 

പൂജാമുറിക്കുള്ളിൽ വിഗ്രഹങ്ങൾ വയ്‌ക്കുന്നത് ഒഴിവാക്കണമെന്നാണ് അഭികാമ്യം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കി നിന്ന് പ്രാർത്ഥിക്കുന്ന വിധത്തിൽ പൂജ ക്രമീകരിക്കാം. പൊട്ടിയ ഫോട്ടോകൾ, വിളക്കുകൾ അവ എത്ര വിലയേറിയതാണെങ്കിലും ഒഴിവാക്കുക.

 

പൂജാമുറിയുടെ വാസ്തു പ്രകാരം, വെള്ള, ഇളം മഞ്ഞ, നീല എന്നീ നിറങ്ങൾ ആണ് ഏറ്റവും അനുയോജ്യം. വെള്ള പരിശുദ്ധിയും നീല ശാന്തതയും നൽകുന്നു, കറുപ്പ്, മറ്റ് ഇരുണ്ട നിറങ്ങളും ഈ മുറിയിൽ ഒഴിവാക്കണം. വെളിച്ചം പ്രതിഫലിക്കുന്ന നിറങ്ങളാണ് ഉചിതം. ഇളം നിറത്തിലുള്ള ഫ്ലോറിംഗ്, വെളുത്ത മാർബിൾ അല്ലെങ്കിൽ ക്രീം കളർ ടൈലുകൾ ഒക്കെ നന്നായിരിക്കും.

 

സുവിദിതമെങ്കിലും വീണ്ടും പറയുന്നു, പൂജാമുറി കഴിവതും ഒരു ഗോവണിക്ക് താഴെ വരുന്നത് ഒഴിവാക്കുക. പ്രധാന വാതിലിനു തൊട്ടുമുന്നിൽ ടോയ്‌ലറ്റിന് അടുത്ത് അല്ലെങ്കിൽ, ബാത്ത് റൂമിനൊപ്പം ഒരു മതിൽ പങ്കിടുക ഇവയൊക്കെ ഒഴിവാക്കേണ്ടതാണ്. ഫ്ലാറ്റുകളിൽ വേസ്റ്റ് വാട്ടർ ഡക്ട്നു സമീപം പൂജ വയ്‌ക്കുന്നതും ഒഴിവാക്കണം.

 

സാധാരണ നിലവിളക്ക് (വെങ്കലം) ആണ് പൂജാമുറിക്ക് ഉചിതം. കിളി (കോഴി/മയിൽ) വിളക്ക് , കൊടിവിളക്ക്, ആട്ടവിളക്ക്, തൂക്കുവിളക്ക് ഇവഒക്കെ തന്നെയും അലങ്കാര വിളക്കുകളാണ്. ലക്ഷ്മി വിളക്കു വയ്‌ക്കുന്നവർ അതിനൊപ്പം ഒരു നിലവിളക്കു കൂടി കൊളുത്തിയാൽ മികച്ച ഫലം ലഭിക്കും. അതായത്. നിലവിളക്കാണ് മുഖ്യം. അതിനൊപ്പം ഓരോരുത്തരുടെയും അവസ്ഥ പോലെ ഏതു വിളക്കും കൊളുത്താം. ലക്ഷ്മി വിളക്കിനു മുന്നിൽ ചെറിയ അളവിൽ കുങ്കുമവും ചന്ദനവും വയ്‌ക്കുന്നത് നന്നായിരിക്കും. അമ്പലത്തിൽ നിന്നും കൊണ്ട് വരുന്ന ചന്ദനം കുങ്കുമാദി പ്രസാദം നമ്മുടെ പൂജ മുറിയിൽ സൂക്ഷിക്കാം, എന്നാൽ അവ അവിടെ ഉപയോഗിക്കരുത്.

 

ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന മിക്ക പൂജ ഓയിലും ഭക്ഷ്യയോഗ്യമല്ലാത്ത വെറും തവിടെണ്ണ (റൈസ് ബ്രാൻ) മാത്രമാണ്. പൂജയിൽ ദ്രവ്യ ശുദ്ധി വളരെ പ്രാധാന്യമർഹിക്കുന്നു.നല്ല നല്ലെണ്ണയാണ് വീട്ടിൽ വിളക്ക് കൊളുത്താൻ അനുയോജ്യം. അമ്പലത്തിലെ പോലെ വീട്ടിൽ എന്നും നെയ്യ് വിളക്ക് (നിലവിളക്കിൽ) കൊളുത്തുന്നത് ഗുണകരമല്ല. പൂജ ഓയിൽ എന്ന് ബ്രാൻഡ് ചെയ്ത എന്തോ ഒന്ന് വാങ്ങി അഞ്ചു തിരി കത്തിക്കുന്നതിലും നല്ലത് നല്ല നിലവാരം ഉള്ള നല്ലെണ്ണ വാങ്ങി ഒരു തിരി കത്തിച്ചാൽ ലഭിക്കും. ചന്ദനത്തിരി, വിളക്കു തിരി, കർപ്പൂരം, ചന്ദനം, മഞ്ഞൾ ഇവയൊക്കെ വാങ്ങിക്കുമ്പോഴും വിലയേക്കാൾ ഗുണനിലവാരം ഉറപ്പു വരുത്തുക.

(തുടരും)
ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗവും . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളുമായ ലേഖിക സ്വന്തം അറിവിൽപെട്ട കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ) .

Tags: vasthuVastu
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies