ഗുവാഹട്ടി: നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ 11 ക്രിസ്ത്യൻ കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് തിരിച്ചുവന്നു. അസമിലെ തിവ ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് തിരികെ ഹിന്ദുമതത്തിലേക്ക് മാറിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നൂറുകണക്കിന് ഗോത്രവിഭാഗക്കാർ സനാതന ധർമ്മത്തിലേക്ക് തിരിച്ചുവരാൻ ആരംഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തായായിരുന്നു. ഇതിനിടെയാണ് 11 ക്രിസ്ത്യൻ കുടുംബങ്ങൾ കൂടി മടങ്ങിയെത്തിയത്.
അസമിലെ മോറിഗാവ് ജില്ലയിൽ കഴിയുന്നവരാണ് തിവ ഗോത്രവിഭാഗക്കാർ. തങ്ങളുടെ സംസ്കാരത്തിലും സ്വത്വത്തിലും വേരൂന്നിയിരിക്കാനും മതപരിവർത്തന പ്രവണതയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തിവ ജനതയോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം ഗോബ ദേവരാജ രാജ് പരിഷത്തിന്റെ ജനറൽ സെക്രട്ടറി ജുർ സിംഗ് ബോറോഡോലായി സംഘടിപ്പിച്ച ചടങ്ങിലാണ് തിവ വിഭാഗത്തിൽ നിന്നുള്ള 11 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതത്തിലേക്ക് മടങ്ങിയത്. ആകെ 43 പേർ ഇതിലുണ്ടായിരുന്നു. തിവ ഗോത്രത്തിൽ നിന്നുള്ള 1,100 ഓളം കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുന്നുണ്ടെന്ന് ജുർ സിംഗ് അറിയിച്ചു.
Comments