ഹൈദരാബാദ്: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച യുക്തിവാദി നേതാവ് ബാരി നരേഷിനെ പോലീസ് വാനിലിട്ട് തല്ലിച്ചതച്ചു. ലക്ഷകണക്കിന് ജനങ്ങളുടെ വിശ്വാസമായ സ്വാമി അയ്യപ്പനെ അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശം നടത്തിയതിനാണ് ബാരി നരേഷിനെ ജനകൂട്ടം മർദ്ദിച്ചത്.
തനിക്ക് മർദ്ദനമേൽക്കുമെന്ന് ഭീഷണിയുള്ളതായി നരേഷ് പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ പുറത്തേക്ക് കൊണ്ടു പോകവെയാണ് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ചത്. നരേഷിനെ വാഹനത്തിനുള്ളിലിരുത്തിയെങ്കിലും അതിനുള്ളിൽ കയറി മർദ്ദിക്കുകയായിരുന്നു. തല്ലിയവരെ നേരിടാൻ പോലീസ് ശ്രമിച്ചുവെങ്കിലും, പോലീസിന് തടയാൻ സാധിച്ചില്ല. നരേഷിന്റെ വസ്ത്രങ്ങൾ ആളുകൾ വലിച്ചു കീറിയിരുന്നു.
സ്വാമി അയ്യപ്പന്റെ ജനനവും ഭഗവാൻ മഹാവിഷ്ണുവിനെയും പരമശിവനെയും നരേഷ് അധിക്ഷേപിച്ചിരുന്നു. നരേഷിനെ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിലേക്ക് പോകും വഴി ഇയാൾക്ക് മർദ്ദനമേറ്റിരിന്നു.
Comments