മുംബൈ : ‘ചന്ദ്രമുഖി 2’ ലെ തന്റെ പുതിയ ലുക്ക് പങ്കുവെച്ച് കങ്കണ റണാവത്ത്. സിനിമയിലെ ഷോട്ടിന് തയ്യാറാകുന്ന ചിത്രമാണ് കങ്കണ ട്വിറ്ററിൽ പങ്കുവെച്ചത്.
“ടീമിനൊപ്പം എന്റെ വരാനിരിക്കുന്ന ചിത്രമായ ചന്ദ്രമുഖി 2-ന്റെ സെറ്റിൽ ഞാൻ എത്തി. ഇത് നാടകീയമായ ഒരു അനുഭവമാണ്. ഞങ്ങൾ ഇതിൽ വളരെ ആവേശത്തിലാണ്,” കങ്കണ ട്വീറ്റ് ചെയ്തു.
Back on the sets of my upcoming movie Chandramukhi 2… with me team … it’s a very dramatic look and situation… we are all very excited about it 🎭 pic.twitter.com/W6AIa5p2Ml
— Kangana Ranaut (@KanganaTeam) March 1, 2023
തലമുടിയിൽ സ്വർണ്ണ നിറത്തിലുള്ള അലങ്കാരം ധരിച്ചുള്ള ചിത്രമാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. എയ്‌സ് കോസ്റ്റ്യൂം ഡിസൈനർ നീത ലുല്ലയെയും ചിത്രങ്ങളിൽ കാണാം. പി വാസു സംവിധാനം ചെയ്ത് രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളിൽ എത്തിയ ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗമായ ‘ചന്ദ്രമുഖി 2’ ൽ രാജകൊട്ടാരത്തിലെ നർത്തകിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. തമിഴ് നടൻ രാഘവ ലോറൻസാണ് ചിത്രത്തിൽ കങ്കണയുടെ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതിക്കാി കാത്തിരിക്കുകയാണ്.
Comments