ന്യൂഡൽഹി: ഇന്ത്യയ്‌ക്കും ഇറ്റലിക്കുമിടയിൽ സ്റ്റാട്ടപ്പ് ബ്രിഡ്ജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിൽ പുനരുപയോഗ ഊർജ്ജം, ഹരിതോർജ്ജം, ഐടി, സെമികണ്ടക്ടർ, ടെലികോം, ബഹിരാകാശം എന്നി മേഖലയിൽ കൂടുതൽ സഹകരണവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രിയും ഇറ്റാലിയൻ പ്രാധാന മന്ത്രി ജോർജിയ മെലോണിയും മാദ്ധ്യമങ്ങളുമായി നടത്തിയ കൂടികാഴ്ചയിലാണ് കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ഇറ്റലിയും 75-ാം ഉഭയകക്ഷി ബന്ധം ആഘോഷിക്കുകയാണ് ഈ വർഷം. ഇതിനോടനുബന്ധിച്ച് ഇരുരാജ്യങ്ങളുടെയും നയതന്ത്ര പങ്കാളിത്തം വർദ്ധിക്കും.സാമ്പത്തിക ബന്ധത്തിലും കാര്യക്ഷമമായ സഹകരണം ഇരുരാജ്യങ്ങളും ഉറപ്പു നൽകുന്നുണ്ട്.
മേക്കിംഗ് ഇൻ ഇന്ത്യയിലൂടെ നിക്ഷേപങ്ങളുടെ അനന്ത സാധ്യതകൾ വഴി അവസരങ്ങൾ വർദ്ധിക്കാനും ഇടയാകും. തീവ്രവാദ- വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് പൊരുതുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്തോ-പസഫിക് സമുദ്രവിഷയത്തിൽ ഇറ്റലിയുടെ നിലപാട് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഡമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, സുരക്ഷ, സാമ്പത്തികം,ശാസ്ത്രം എന്നിവയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ പറ്റിയും മെലോണി സംസാരിച്ചു.
Comments