അഗർത്തല: 2023ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി. ഐപിഎഫ്ടിയുമായി സഖ്യം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 33 സീറ്റുകൾ സ്വന്തമാക്കി രണ്ടാമൂഴം ഉറപ്പിച്ചു. 60 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 32ഉം നേടിയത് ഭാരതീയ ജനതാ പാർട്ടിയായിരുന്നു. ഇൻഡീജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര ഒരു സീറ്റും നേടി.
ബിജെപി സർക്കാരിനെ വേരോടെ പിഴുതെറിയുകയെന്ന ലക്ഷ്യത്തോടെ സഖ്യം ചേർന്ന സിപിഎമ്മിനും കോൺഗ്രസിനും കനത്ത തിരിച്ചടിയാണ് വോട്ടെടുപ്പിൽ നേരിടേണ്ടി വന്നത്. 60 സീറ്റുകളിലേക്ക് മത്സരിച്ച സിപിഎം-കോൺഗ്രസ് സഖ്യത്തിന് 11-3 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. തിപ്ര മോത 13 സീറ്റുകളും നേടിയിട്ടുണ്ട്.
ബിജെപിയുടെ മാണിക് സാഹ മുഖ്യമന്ത്രി പദത്തിൽ തുടരുമെന്നാണ് വിവരം. ഭാരതീയ ജനതാ പാർട്ടിയുടെ വിജയം പ്രതീക്ഷിച്ചതാണെന്നും ഈ നിമിഷത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും മാണിക് സാഹ പറഞ്ഞു. ത്രിപുരയിലെ ജനവിധി ബിജെപി സർക്കാരിന്റെ ഉത്തരവാദിത്വം വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments