തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ വർഷം 64 മൃഗങ്ങൾ ചത്തതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. 39 കൃഷ്ണമൃഗങ്ങളും 25 പുള്ളിമാനുകളുമാണ് മൃഗശാലയിൽ ചത്തൊടുങ്ങിയത്. ക്ഷയരോഗം ബാധിച്ചാണ് മൃഗങ്ങൾക്ക് അന്ത്യം സംഭവിച്ചതെന്നും ഇപ്പോൾ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള ഇൻസ്റ്റിറ്റിയുട്ട് ഫോർ ആനിമൽ ഡിസീസ് ചത്തമൃഗങ്ങളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചശേഷമാണ് മരണകാരണം ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാനുള്ള നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ജീവനക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൃഗശാലയിൽ സ്വീകരിച്ച സുരക്ഷ നിയന്ത്രണങ്ങൾ തുടരാൻ കേരള ഇൻസ്റ്റിറ്റിയുട്ട് ഫോർ ആനിമൽ ഡിസീസ് ഫെബ്രുവരി 20-ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
Comments