അള്ളാഹു അക്ബർ വിളിച്ച് 10 വയസുകാരിയുടെ വയറ്റിൽ കുത്തിയ തീവ്ര ഇസ്ലാമിസ്റ്റായ യുവാവ് പിടിയിൽ . സ്വീഡൻ മധ്യ ഗോഥൻബർഗിലെ പാർക്കിൽ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമെത്തിയ പത്തുവയസ്സുകാരിയെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത് . “അള്ളാഹു അക്ബർ” എന്ന് ഉറക്കെ വിളിച്ചായിരുന്നു അക്രമം. പാർക്കിൽ ഉണ്ടായിരുന്നവരെയും അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി.
തുടർന്ന് ബ്രൺസ്പാർക്കൻ പോലീസ് സ്ഥലത്തെത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . സ്ഥിതി അതീവഗുരുതരമാണെന്നും പോലീസ് അറിയിച്ചു. കുട്ടിക്ക് വയറ്റിൽ നിന്ന് ഗുരുതരമായ രീതിയിൽ രക്തസ്രാവം ഉണ്ടായിരുന്നുവെന്ന് വെസ്റ്റ് റീജിയണിലെ പോലീസിന്റെ പ്രസ് വക്താവ് തോമസ് ഫക്സ്ബോർഗ് പറഞ്ഞു
പാർക്കിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് 35 വയസ്സുള്ള കുറ്റവാളിയെ പിടികൂടിയത് .ആക്രമണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല, കുറ്റവാളിയും പെൺകുട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പോലീസ് പറഞ്ഞു.
Comments