ന്യൂഡൽഹി: ബോളീവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പാൻകാർഡ് വിവരങ്ങൾ ചോർത്തി തട്ടിപ്പ്. ഓൺലൈനിൽ ലഭ്യമായ താരങ്ങളുടെ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകളിൽ നിന്നും വിവരങ്ങൾ ചോർ്്ത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.
പാൻ വിവരങ്ങൾ ഓൺലൈനായി വാങ്ങിയ ശേഷം പനെ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ‘വൺ കാർഡ്’ എന്ന കമ്പനിക്ക് നൽകി താരങ്ങളുടെ പേരിൽ വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അഭിഷേക് ബച്ചൻ, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്, ഇമ്രാൻ ഹാഷ്മി, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ താരങ്ങളുടെ പേര് വിവരങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിച്ചത്. സംഭവത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പുകാർക്ക് പാൻകാർഡ് നിർമ്മിച്ചു നൽകിയ വൺ കാർഡ് കമ്പനി തന്നെയാണ് തട്ടിപ്പ് വിവരങ്ങൾ പോലീസിനെ അ്റിയിച്ചത്. പ്രതികൾ കമ്പനിയെ കബളിപ്പിക്കാൻ നോക്കുകയായിരുന്നു ന്നാണ് കമ്പനി ഉടമ പോലീസിനെ അറിയിച്ചത്. പ്രതികൾ കമ്പനി നിർമ്മിച്ചുകൊടുത്ത കാർഡുകൾ ഉപയോഗിച്ച് 21 ലക്ഷം രൂപക്ക് പർചൈസ് നടത്തിയതായും സംശയമുണ്ടെന്ന് പോലീസ് പറയുന്നു.
താരങ്ങളുടെ വിശദാംശങ്ങൾ ഗൂഗിളിൽ നിന്ന് അവർക്ക് ലഭിക്കുമായിരുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ക്രെഡിറ്റ് കാർഡുകൾ നിർമ്മിക്കും. അതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
















Comments