ന്യൂഡൽഹി : മിഷൻ ടിബി ഫ്രീ ഇന്ത്യയിലൂടെ സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ പരിശോധനകൾ വർദ്ധിപ്പിക്കുന്നു. ദേശീയ ക്ഷയരോഗ നിർമാർജ്ജന പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗ ചികിത്സ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ആശുപത്രികൾ കേന്ദ്രസർക്കാരുമായി സഹകരിച്ച് മിഷൻ നടപ്പിലാക്കുന്നത്.
ക്ഷയരോഗ പരിശോധനയിൽ സജീവമായ സംഭാവന നൽക്കാൻ സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുകയും ടിബി കെയർ സേവനങ്ങളിൽ വിടവ് നികത്തുന്നതിന് സംസ്ഥാനത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ഷയരോഗ ചികിത്സയ്‌ക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നുവെന്നും കൂടാതെ തെറാപ്പിയിലേയ്‌ക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുക എന്ന്
ടിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാജേന്ദർ പി ജോഷി പറഞ്ഞു. കൂടാതെ 2025-ഓടെ ടിബി
നിർമാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ചുവടവയ്പ്പാണ് മിഷനിലൂടെ നടപ്പാക്കുന്നത്.
കേന്ദ്ര ക്ഷയരോഗ വിഭാഗവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ
സ്വകാര്യ ആശുപത്രികളെയും സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൊണ്ട് മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി അപ്പോളോ മെഡിക്കൽ കോളേജ് , യശോദ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രി ,അമൃത ആശുപത്രി തുടങ്ങി നിരവധി ആശുപത്രികളിൽ നിന്നുള്ളവരുമായി പരിപാടിയിൽ ചർച്ച നടത്തിയിരുന്നു. ക്ഷയരോഗ കണ്ടെത്തലിന്റെ ആക്ടീവ് കേസ് ഫൈൻഡിങ് മാതൃക സ്വീകരിച്ചുകൊണ്ട് ദേശീയ സംരംഭത്തെ പിന്തുണയ്‌ക്കാനും പരിപാടിയിലൂടെ ആഹ്വാനം നടത്തിയിരുന്നു.
















Comments