ചണ്ഡീഗണ്ഡ്: ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി ഏഴ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാല ജില്ലയിൽ യമുന നഗർ- പഞ്ച്കുള ഹൈവേയിലാണ് സംഭവം
ഭാരനിറഞ്ഞ ട്രക്ക് സഞ്ചരിക്കുന്ന ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും ഷഹ്‌സാദ്പുർ പോലീസ് ഉദ്യോഗസ്ഥൻ ബിർ ബഹാൻ പറഞ്ഞു.
പരിക്കേറ്റവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരു ഡ്രൈവർമാരും ഇപ്പോൾ അപകടനില തരണം ചെയ്തു. മറ്റ് അന്വേഷണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments