വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ച് സ്വകാര്യ മാദ്ധ്യമത്തിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന അതിക്രമത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ സജീവ ചർച്ച നടക്കുകയാണ്. ലഹരിക്കേസിൽ 12 കാരിയുടെ വ്യാജ അഭിമുഖം സൃഷ്ടിച്ചെന്നാണ് വിമർശനം ഉയരുന്നത്. ഇതെ മാദ്ധ്യമപ്രവർത്തകൻ ഇതിന് മുൻപും സമാനമായ വ്യാജ വാർത്തകൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. പാലത്തായി പീഡനക്കേസിൽ അദ്ധ്യാപകനെതിരെ ഇരയുടെ സുഹൃത്ത് എന്ന നിലയിൽ നടത്തിയ ഇന്റർവ്യൂവും സംശയത്തിന്റെ നിഴലിലാണ്. പഴയ കുറിപ്പ് വീണ്ടും ചർച്ചയായിരിക്കുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം:
പാലത്തായി പീഢനത്തിന്റെ തിരക്കഥ രചിച്ചതിൽ മുഖ്യപങ്കുള്ള മാധ്യമ പ്രവർത്തകനാണ് നൗഫൽ ബിൻ യൂസഫ്.
ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ നൗഫൽ ഇരയുടെ സഹപാഠി എന്ന് പരിചയപ്പെടുത്തിയ ഈ തട്ടമിട്ട പെൺകുട്ടി ആര്
അന്വേഷണ ഉദ്യോസ്ഥർ പാലത്തായി പീഢനക്കേസിൽ പത്മരാജൻ മാഷിന് പങ്കില്ലെന്ന് കണ്ടെത്തുമ്പോൾ ഈ പെൺകുട്ടിയുടെയും മൊഴി വ്യക്തമായി പരിശോധിച്ചിട്ടുണ്ടാവുമല്ലോ.
എന്നിട്ടും പത്മരാജൻ മാഷ് പീഢനം നടത്തിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അങ്ങനെയെങ്കിൽ സഹപാഠി പറഞ്ഞത് പച്ചക്കള്ളമായിരിക്കും എന്ന് അനുമാനിക്കേണ്ടിവരും.
എങ്കിൽ സഹപാഠിയായി ഒരു പെൺകുട്ടിയെ അവതരിപ്പിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത് എന്തിന് ?
പാലത്തായി പെൺകുട്ടി പീഢനത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് പത്മരാജൻ മാസ്റ്റർ അല്ലെങ്കിൽ യഥാർത്ഥ പീഢകൻ ആര് ?
ഉത്തരം കിട്ടണം
പോരാട്ടം തുടരും
Comments