ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ നയപരമായ പരിശ്രമത്തിന്റെ ഫലമാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം തന്നെ 50-ലധികം തവണ വടക്ക്-കിഴക്കൻ മേഖലകൾ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വികസനം സാധ്യമാക്കാമെങ്കിൽ എന്തുകൊണ്ട് വടക്കുകിഴക്കൻ മേഖലകളിൽ വികസനം കൊണ്ടുവന്നുകൂടായെന്ന പ്രധാനമന്ത്രിയുടെ പരാമർശമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാനകാരണമെന്ന് അദ്ദേഹം പറഞ്ഞു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരുടെയും ക്രിസ്ത്യൻ സമൂഹത്തിന്റെയും പിന്തുണ പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ വടക്ക്-കിഴക്കൻ മേഖലയിൽ കോൺഗ്രസിന് ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇത് സംസ്ഥാനങ്ങളെ അഴിമതിയുടെ എടിഎം എന്ന തലത്തിലാക്കി. അഴിമതിയുടെ പിന്നിലൂടെ ഒഴുകിയ പണത്തെ കുറിച്ചും അദ്ദേഹം പരാമർശം നടത്തി. ഇന്ന് ജനതയുടെ ആവശ്യം വികസനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments