ന്യൂഡൽഹി : അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.’വാക്ക് ഫോർ ഹെൽത്ത്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച പരിപാടി കർത്തവ്യ പാതയിലൂടെ ഇന്ത്യ ഗേറ്റ് വഴി് നിർമാൺ ഭവനിലെത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഡൽഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചത്. പൗരന്മാർക്കിടയിലുള്ള ആരോഗ്യ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിരവധി പോരാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
രാജ്യത്തിലുടനീളമുള്ള ജില്ലാ ആസ്ഥാനങ്ങളിൽ സൈക്ലോത്തോൺ സംഘടിപ്പിച്ചിരുന്നു. ശാരീരീകവും മാനസികവുമായ പരിസ്ഥിതി സൗഹൃദ ബന്ധങ്ങൾ രാജ്യത്ത് നടപ്പിലാക്കാനാണ് സൈക്ലോത്തോൺ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യമുള്ള ഇന്ത്യ എന്നതാണ് സൈക്ലോത്തോണിന്റെ പ്രമേയം. ജില്ലാ ആരോഗ്യ സംഘടനങ്ങൾ സൈക്ലോത്തോണിനുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും അധികൃതർ നടപ്പിലാക്കിയിരുന്നു.
500-ൽ അധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്ത് 63 ശതമാനം മരണങ്ങൾക്ക് കാരണം അമിതമായ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം ,ഭക്ഷണ ശീലം, വായു മലിനീകരണം തുടങ്ങിയവയാണ്. രക്തസമർദ്ദം,പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും നിയന്ത്രക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പ്രതിജ്ഞയും ചെയ്തു.
Comments