ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനത്തെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. നാളെയാണ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം.
ഐഎൻഎസ് വിക്രാന്ത് കപ്പലിലെ നാവിക കമാൻഡർമാരെ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം പ്രതിരോധമന്ത്രി അഭിസംബോധന ചെയ്യും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ് മേധാവികൾ എന്നിവരും നാവിക കമാൻഡർമാരുമായി അടുത്ത ദിവസങ്ങളിൽ ആശയവിനിമയം നടത്തും.
സുപ്രധാന സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനുമുള്ള ഒരു വേദിയായി സമ്മേളനം മാറും. നേവൽ കമാൻഡർമാരുടെ സമ്മേളനത്തിന്റെ ആദ്യഘട്ടം കടലിൽ വച്ചാണ് നടക്കുക. ഇതാദ്യമായിട്ടാണ് ഒരു സമ്മേളനം കടലിൽ വെച്ച് നടത്തപ്പെടുന്നത്.
















Comments