ജനീവ : ടിബറ്റൻ ജനതയുടെ ഭാഷയും സംസ്‌കാരവും കമ്മ്യൂണിസ്റ്റ് ചൈന നശിപ്പിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. ഫെബ്രുവരി 21-ന് അന്താരാഷ്‌ട്ര ഭാഷാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്‌ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധരുടെ റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശം. ടിബറ്റൻ സ്വത്വം നശിപ്പിച്ച് പകരം ഹാൻ ചൈനീസ് സംസ്‌കാരം പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ടിബറ്റൻ കുട്ടികളെ കുടുംബങ്ങളിൽ നിന്നും അകറ്റി നിർത്തി പകരം ചൈനീസ് നിയന്ത്രണത്തിലുള്ള ബോർഡിംഗ് സ്‌കൂളുകളിലേക്ക് മാറ്റുന്നതായും 2023 ഫെബ്രുവരി 6-ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടിബറ്റിലെ കമ്മ്യൂണിസ്റ്റ് ചൈനീസ് ഭരണാധികാരികളുടെ റെസിഡൻഷ്യൽ സ്‌കൂൾ സമ്പ്രദായം ടിബറ്റ് സമൂദായത്തിന്റെ സംസാകാരത്തിനും ഭാഷയ്‌ക്കും വിപരീതമായാണ് പ്രവർത്തിക്കുന്നത്.
റെസിഡൻഷ്യൽ സ്‌കൂളുകളിലെ പഠനരീതി ഭൂരിഭാഗവും ഹാൻ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ടിബറ്റൻ വിദ്യാർത്ഥികൾ ഹാൻ സംസ്‌കാരത്തിലുള്ള വിദ്യാഭ്യാസത്തിന് നിർബന്ധിതരാകുകയാണ്. ടിബറ്റ് കേന്ദ്രമാക്കിയുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ ചൈനീസ് ഭരണം വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ടിബറ്റിന്റെ സ്വത്വവും സംസ്‌കാരവും നശിപ്പിക്കുന്നതിനുള്ള ചൈനീസ് ഭരണാധികാരികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിദഗ്ധരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ടിബറ്റ് സ്വയംഭരണ പ്രദേശത്തിനകത്തും പുറത്തുമായി ഇത്തരം റെസിഡൻഷ്യൽ സ്‌കൂളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ഇവിടെ പഠിക്കുന്ന ടിബറ്റൻ വിദ്യാർത്ഥികളുടെ എണ്ണവും താരതമ്യേന കൂടുകയാണ്. ഇത് ടിബറ്റൻ സമൂഹത്തോട് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ ക്രൂരതയാണെന്ന് യുഎൻ വ്യക്തമാക്കി.
















Comments